ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര പരിശീലനം ലഭിക്കും. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് എൻ.സി.വി.ഇ.ടി അംഗീകൃതമാണ്. പ്ലസ് ടുവാണ് യോഗ്യത. പരിശീലനം പൂർത്തിയാക്കിയവർക്ക് ജിം ഇൻസ്ട്രക്ടർ, പേഴ്സണൽ ട്രെയിനർ തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ അവസരം ലഭിക്കും. ഫോൺ: 9495999669.
തടി ലേലം
വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്ന തേക്ക്, വീട്ടി എന്നിവയുടെയും മറ്റ് മരങ്ങളുടെയും തടികൾ, ബില്ലറ്റ്, വിറക് എന്നിവ മേയ് 6ന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstecommerce.com എന്ന വെബ്‍സൈറ്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആവശ്യമെങ്കിൽ കുപ്പാടി ഡിപ്പോയിൽ നിന്ന് സൗജന്യമായി രജിസ്റ്റർ ചെയ്തു നൽകും. ഇതിന് പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, മെയിൽ ഐ.ഡി, ഫോൺ നമ്പർ, കച്ചവടക്കാരാണെങ്കിൽ ജി.എസ്.ടി നമ്പർ എന്നിവ കൊണ്ടുവരണം. ലേലത്തിന് മുമ്പ് തടികൾ പരിശോധിക്കാനും അവസരമുണ്ട്. ഫോൺ: 8547602856, 8547602858, 04936 221562
ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം
ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം നിക്ഷേപങ്ങളുടെ പലിശയിൽ നിന്ന് ആദായനികുതി കുറവ് നേടുന്നതിനായി ഈ വർഷം ഏപ്രിൽ മുതലാണ് ഫോം 121 പ്രാബല്യത്തിൽ വന്നത്. ഇതിനോടകം ഫോം 15ജി, 15 എച്ച് എന്നിവ നൽകിയിട്ടുള്ളവർ എത്രയും വേഗം ഫോം 121 പൂരിപ്പിച്ച് നൽകേണ്ടതാണ്.
അഭിമുഖം മെയ് അഞ്ചിന്
വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെയ് അഞ്ചിന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 04935 240390
സൗജന്യ കൗൺസിലിങ് ആരംഭിച്ചു
തരിയോട് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന് കീഴിൽ സൗജന്യ കൗൺസിലിങ് സേവനം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫോൺ: 8111821532
Comments (0)
No comments yet. Be the first to comment!