പനമരം പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പനമരം പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ വിവിധ വാര്‍ഡുകളില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമായതോടെ കര്‍ഷകരില്‍ നിന്നും ലഭിച്ച അപേക്ഷയുടെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക അധികാര പ്രകാരം കാട്ടു പന്നികളെ വെടിവെച്ച് കൊല്ലാന്‍ രണ്ട് മാസം മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം ലൈസന്‍സ് ഉള്ള 10 ഷൂട്ടര്‍മാരാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തിയത്. ബത്തേരി സ്വദേശി ഷൂട്ടര്‍ പോള്‍സണ്‍ ആണ് ആദ്യത്തെ കാട്ടുപന്നിയെ ഇന്നലെ രാത്രി വെടിവെച്ച് പിടികൂടിയത്. നടവയല്‍ ആലുങ്കല്‍ താഴെ മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ ഷീമമാനുവലിന്റെ കൃഷിയിടത്തിലാണ് ആദ്യത്തെ പന്നിയെ വെടിവെച്ചത്.