കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2023 ജൂലൈ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ. അജീഷ് കുമാർ കേസിൽ അന്വേഷണം നടത്തുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
Comments (0)
No comments yet. Be the first to comment!