ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാംക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths വെബ്‌സൈറ്റിലൂടെ ഏപ്രില്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ ഒന്‍പത് രാവിലെ 10ന് നടക്കും.ഫോണ്‍: 04935-295068, 9400096498, 9400199656.
ഇ.പി.എഫ്. ഓര്‍ഗനൈസേഷന്‍ സ്‌പെഷ്യല്‍ റിക്കവറി ഡ്രൈവ്
ഇ.പി.എഫ്. നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കുടിശ്ശികയുള്ള പി.എഫ്, കോണ്‍ട്രിബ്യൂഷന്‍, പലിശ, പിഴഎന്നിവ ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു. കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ക്കണം. അല്ലാത്തപക്ഷം നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റീജിയണല്‍ പി എഫ് കമ്മീഷണര്‍ അറിയിച്ചു. കുടിശ്ശിക അടച്ചു തീര്‍ത്ത സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വിവരങ്ങള്‍സഹിതം കോഴിക്കോട് ഇ.പി.എഫ്. റീജണല്‍ ഓഫീസ്, പാലക്കാട്, വയനാട് ജില്ലാ ഓഫീസുകള്‍, ബന്ധപ്പെട്ട ഏരിയ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 9847395126 (കോഴിക്കോട്), 9656910653 (വയനാട്), 8547889910 (പാലക്കാട്), 9846492272(മലപ്പുറം)
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പാല്‍വെളിച്ചം, കവിക്കല്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി, മലയില്‍പീടിക ആലത്തൂര്‍, പാണ്ഡുരംഗ, റസ്സല്‍കുന്ന്, പനാവല്ലി, തിരുനെല്ലി, അപ്പപ്പാറ, ആരാണപ്പാറ, കൊട്ടിയൂര്‍, ബര്‍ഗിരി, നരിക്കല്‍, തോല്‍പ്പെട്ടി ഭാഗങ്ങളില്‍ മാര്‍ച്ച് 14ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.
മരം ലേലം
ബാണാസുരസാഗര്‍ ഇറിഗേഷന്‍ പ്രൊജക്ടിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണം അലൈന്‍മെന്റില്‍ വരുന്ന പ്രദേശത്തെ മരങ്ങള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936 273598.
ടെന്‍ഡര്‍ ക്ഷണിച്ചു
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കിന്‍ഫ്ര) ഭാഗമായി കെ എസ് ഐ പി വയനാട് റിസര്‍വോയര്‍ ഡാമില്‍ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യല്‍ പ്രവര്‍ത്തിക്ക് പരിചയസമ്പന്നരായ കരാറുകാര്‍ / ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 28 വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ വെള്ളാരംകുന്ന് കിന്‍ഫ്ര പാര്‍ക്ക് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 207111
ടെന്‍ഡര്‍ ക്ഷണിച്ചു
കോളേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജേര്‍ണലിസം ലാബ് ക്രമീകരിക്കാന്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുംടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം പ്രവൃത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും. ടെന്‍ഡറുകള്‍ മാര്‍ച്ച് 28 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഇ മെയില്‍ principalghsskolery@gmail.com, ഫോണ്‍-9961161649.
കോളേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജേര്‍ണലിസം ലാബ് ക്രമീകരിക്കാന്‍ ഇന്റര്‍ ആക്റ്റീവ് പാനല്‍, ഓഡിയോ റെക്കോര്‍ഡിങ് എക്യുപ്‌മെന്റ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം പ്രവൃത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും. ടെന്‍ഡറുകള്‍ മാര്‍ച്ച് 28 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍-9961161649. കൂടുതല്‍ വിവരങ്ങള്‍ക്ക് principalghsskolery@gmail.com എന്ന ഇ-മെയില്‍ മുഖേന ബന്ധപ്പെടാം.
താത്പര്യപത്രം ക്ഷണിച്ചു
പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം പഞ്ചായത്തിനു നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.
Comments (0)
No comments yet. Be the first to comment!