പ്രക്ഷോഭത്തിനൊരുങ്ങി ക്ഷീര കര്‍ഷകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച്

0

 

ജില്ലയിലെ ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്.പാല്‍ വില വര്‍ധിപ്പിക്കുക, കാലിത്തീറ്റയ്ക്ക് സബ്സിഡി നല്‍കുക എന്നീ നിരവധി ആവശ്യങ്ങളടക്കം ഉന്നയിച്ചു കൊണ്ട് ക്ഷീര കര്‍ഷകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മലബാര്‍ ഡയറീസ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് സമരം ഉദ്ഘാടനം ചെയ്തു. 200 ഓളം ക്ഷീരകര്‍ഷകര്‍ സമരത്തില്‍ അണിനിരന്നത്.ജില്ലയില്‍ 25,000ല്‍പരം കുടുംബങ്ങളാണ് ഉപജീവനത്തിന് ക്ഷീരവൃത്തിയെ നേരിട്ടു ആശ്രയിക്കുന്നത്.സംസ്ഥാന സെക്രട്ടറി എ കെ താജ്മന്‍സൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വില്‍മമിത്ര വാഴവറ്റ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലു ടി നായര്‍, ബിജു സുരേന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ലില്ലി മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിലാഷ് പി എസ്, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.

പരോക്ഷമായി ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരും. പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയുടെ വിലയും ഓരോ വര്‍ഷവും കൂടുകയാണ്. ഈ സാഹചര്യത്തിലും അന്നം മുട്ടാതിരിക്കുന്നതിനാണ് കര്‍ഷകരില്‍ പലരും ക്ഷീരവൃത്തിയില്‍ തുടരുന്നത്. സംഭരിക്കുന്ന പാലിന്റെ തറവില 50 രൂപയാക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുക, ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍.തീറ്റയ്ക്കും, പുല്ലിനുമടക്കം വില കൂടിയത് ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ കാലി തീറ്റയ്ക്ക് കൂടിയത് 100 രൂപയാണ്.15 കിലോ ഉണക്കപ്പുല്ലിന് 300 രൂപയും,20 കിലോ ചോളപ്പൊടിക്ക് 635 രൂപയുമാണ് വില.കാലാവസ്ഥ മാറ്റവും,വില തകര്‍ച്ചയും, പ്രളയവുമെല്ലാം കാര്‍ഷിക മേഖലയെ തകിടം മറിച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ പ്രധാനമായും ക്ഷീര മേഖലയെയാണ് ആശ്രയിച്ചത്.എന്നാല്‍ അടിക്കടിയുണ്ടാകുന്ന വിലകയറ്റം കര്‍ഷകരെ ക്ഷീര മേഖലയില്‍ നിന്നുമകറ്റുയാണ്. അതിനാല്‍ അടിയന്തിരമായി ക്ഷീര വകുപ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവാത്ത പക്ഷം സെക്രട്ടറിയേറ്റിനു മുന്നില്‍ പട്ടിണി സമരം നടത്തുമെന്നും ക്ഷീര കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് മത്തായി പുള്ളോര്‍ക്കുടി സമരത്തില്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!