തലപ്പുഴ മക്കിമലയില്‍ പെരുമ്പാമ്പിനെ പിടികൂടി.

0

ശനിയാഴ്ച രാത്രിയിലാണ് പാമ്പിനെ പിടികൂടിയത്.രാത്രി ഏഴ് മണിയോടെ മക്കിമല പുതിയിടം കൊച്ചാനി ചുവട്ടില്‍ വിന്‍സെന്റിന്റെ വീടിന് സമീപം പഞ്ചായത്ത് റോഡില്‍ കിടക്കുകയായിരുന്നു പാമ്പ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ 44 ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി പാമ്പിനെ പിടികൂടുകയും കൊട്ടിയൂര്‍ വനാതിര്‍ത്തിയിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!