മാനന്തവാടി ബിജെപി സ്ഥാനാര്‍ത്ഥി പിന്മാറി
മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ച സി മണികണ്ഠന് പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികണ്ഠന് പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണികണ്ഠന് കൂട്ടിച്ചേര്‍ത്തു.
പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണികണ്ഠനെ നിര്‍ദേശിച്ചത്. ബിജെപിയുടെ ആദ്യ പത്തില്‍ മണികണ്ഠന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു