കുവൈത്തില്‍ 414 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം
കുവൈത്തില്‍ 414 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീ കരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,54,314 ആയി. 279 പേര്‍ കൂടി രോഗമുക്തി നേടി.ആകെ രോഗമുക്തരായവരുടെ എണ്ണം 1,49,007 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 943 ആയി. നിലവില്‍ 4,364 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 46 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,781 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,327,427 ആയി.