വിജയശതമാനത്തില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.0.16 ശതമാനമാണ് കൂടുതല്‍. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാ?ഗത്തില്‍ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണിത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോ?ഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി.
സയന്‍സ് ഗ്രൂപ്പ് - 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്‌സ് - 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സര്‍ക്കാര്‍ സ്‌കൂള്‍ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിജയം. 30561 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ആണിത്.
Comments (0)
No comments yet. Be the first to comment!