അധ്യാപക നിയമനം

വാകേരി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ലൈവ് സ്റ്റോക്ക് മാനേജ്‍മെന്റ്, മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ, ജി.എഫ്.സി  അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡുമായി മെയ് 25 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9847108601   

വുമൺ ഫെസിലിറ്റേറ്റർ നിയമനം
 
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്/ വിമൺ സ്റ്റഡീസ്/സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  പ്രായപരിധി 40 വയസ്. ഉദ്യോഗാർത്ഥികൾ  ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂൺ മൂന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 235235

ആശാവർക്കർ, കെയർഗിവർ നിയമനം

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സി/ പകൽ വീട് എന്നിവിടങ്ങളിലേക്ക് ആശാവർക്കർ (വാർഡ്- 15 ചീനപ്പുല്ല്), കെയർഗിവർ തസ്തികളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെയർഗിവർ  തസ്തികയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 29 ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിനും ആശാവർക്കർ തസ്തികയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം ഉച്ചക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അമ്പലവയൽ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഫോൺ: O4936 260423 

തയ്യൽ പരിശീലനം

സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മീനങ്ങാടി, നൂൽപ്പുഴ തയ്യൽ പരിശീലന കേന്ദ്രങ്ങളിലെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 14 വയസ്സ് പൂർത്തിയായ എട്ടാം ക്ലാസ് യോഗ്യതയുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ താമസക്കാരായ പട്ടികവർഗ്ഗ യുവതികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് അപേക്ഷയും ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ജൂൺ 29ന് മുമ്പ് സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിലോ പുൽപ്പള്ളി, പൂതാടി, സുൽത്താൻ ബത്തേരി, നൂൽപ്പുഴ,ചിങ്ങേരി  ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലോ മുത്തങ്ങ, മീനങ്ങാടി തയ്യൽ പരിശീലന കേന്ദ്രങ്ങളിലോ നൽകാം. ഫോൺ: 04936 221074.  

മെഡിക്കൽ ഓഫീസർ നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് താത്കാലിക മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മെയ് 29 രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന  കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240390   

ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മെയ് 26 രാവിലെ 11.30ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ :04936 204569.

ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി ഗവ കോളേജ് കോമേഴ്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മെയ് 25 രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9539596905   

അറ്റൻഡർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ തേറ്റമല ആയുഷ് എൻ.എച്ച്.എം ഹോമിയോ പി.എച്ച്.സിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ നിയമനം നടത്തുന്നു.  എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂൺ രണ്ട് രാവിലെ 10ന് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935-235235.

വാഹനം ആവശ്യമുണ്ട്

അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടി.എം.എം.യു മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക്  മാസ വാടക നിരക്കിൽ ബോലേറോ/തത്തുല്യ വാഹനം നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ അഞ്ച് ഉച്ചക്ക് രണ്ടിനകം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കണം. ഫോൺ: 04935 210425.

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വകുപ്പിന്റെ പണിയ വികസന പാക്കേജ്, കോർപ്പസ് ഫണ്ട് പദ്ധതികളിൽ ഉൾപ്പെടുത്തി നാല് ഉന്നതികളിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രവൃത്തികൾക്ക് താത്പര്യപത്രം ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 29 വൈകുന്നേരം മൂന്നിനകം സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 221074