കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇസ്പെക്ടര്‍ ജി. ജിഷ്ണുവും സംഘവും ഡ്രൈഡേയോടനുബന്ധിച്ച് കാവുമന്ദം പൊയില്‍ ഉന്നതി ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 11.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.കാവുമന്ദം പൊയില്‍ ഉന്നതി സ്വദേശി കുനിയില്‍ വീട്ടില്‍ അനുമോന്‍ ജോസ് എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ്.കെ.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ്.എം.വി , മുഹമ്മദ് മുസ്തഫ.ടി , സനൂപ്.സി.കെ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിജി.എസ്.എസ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു.
Comments (0)
No comments yet. Be the first to comment!