ബത്തേരി നഗരസഭയില്‍ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്്.നഗരസഭയില്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ ചെയര്‍മാനായ കേരള കോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍.സാബുവിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസനത്തിന് തയ്യാറെടുക്കുന്നത്.കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 35 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും,എല്‍.ഡി.എഫിനും 17വീതം സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.എന്നാല്‍ യു.ഡി.എഫ് പാനലില്‍ വിജയിച്ച കേരളകോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍.സാബു എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.ഇതോടെ നരഗസഭയില്‍ ഭരണം എല്‍.ഡി.എഫിനായി.ഈ കാലയളവലില്‍ നഗരസഭയിലെ രണ്ട് ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പും നടന്നു. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.അതേ സമയം നിലവിലെ സാഹചര്യത്തില്‍ ബി.ജെപി അംഗത്തിന്റെ പിന്തുണകൂടിയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസം പാസ്സാവുകയുള്ളു.ഇതില്‍ ഒരു സീറ്റ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു.ഇതോടെ യു.ഡി.എഫിനും, കേരളകോണ്‍ഗ്രസ്സ് എമ്മിന്റെ പിന്തുണയടക്കം എല്‍.ഡി.എഫിനും 17 സീറ്റുകള്‍ ആയി.അവശേഷിക്കുന്ന ഒരംഗം ബി.ജെ.പിയുടേതുമാണ്.ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് അവിശ്വാസത്തിന് തയ്യാറെടുക്കുന്നതായി സൂചനകള്‍ പുറത്തുവരുന്നത്.സീറ്റ്്നില തുല്യമായതോടെ യു.ഡി.ഫ് നേതൃത്വം കേരളകോണ്‍ഗ്രസ്സ് എം.നേതൃത്വവുമായി നിരവധിതവണ ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഇതൊന്നും വിജയിച്ചില്ല.കേരളകോണ്‍ഗ്രസ്സ് എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അനുകൂലമല്ലെങ്കില്‍ ഉടന്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കാനാ്ണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ നീക്കമെന്നാണറിയുന്നത്.അതേ സമയം നിലവിലെ സാഹചര്യത്തില്‍ ബി.ജെപി അംഗത്തിന്റെ പിന്തുണകൂടിയുണ്ടങ്കില്‍ മാത്രമേ അവിശ്വാസം പാസ്സാവുകയുള്ളു.എന്തായാലും വരുദിവസങ്ങളില്‍ ബത്തേരി നഗരസഭ ഭരണവുമായി ബന്ധപെ്ട്ട്് ചര്‍്ച്ചകള്‍ സജീവമാകുമെന്നതില്‍ സംശയമില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.