വടക്കനാട് പച്ചാടിയില്‍ കൊലയാളി ആനയ്ക്കായി നിരീക്ഷണശക്തമാക്കി വനംവകുപ്പ്. ആനയെ ലൊക്കേറ്റ് ചെയ്യാനുള്ള നടപടികള്‍ക്കൊപ്പം വനാതിര്‍ത്തികളില്‍ നിരീക്ഷണക്യാമറകളും സ്ഥാപിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഈ സമയംതന്നെ മുത്തങ്ങ പന്തിയില്‍ ആനയെപിടികൂടിയാല്‍ പാര്‍പ്പിക്കുന്നതിനായി കൂട് നിര്‍മ്മിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കഴിഞ്ഞദിവസം മുതലാണ് കൊലയാളിയായ ആനയെ കണ്ടെത്താനുള്ള നിരീക്ഷണം വനംവകുപ്പ് ശക്തമാക്കിയിരിക്കുന്നത്. ആനയെ കണ്ടെത്തി ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞദിവസം വള്ളുവാടി മേഖലയില്‍ ആനയെത്തിയെങ്കിലും പട്രോളിങ് ടീം ആനയെ വനത്തിനുള്ളിലേക്ക് തുരത്തി.  ഇതൊടൊപ്പം ആനയെ നിരീക്ഷിക്കുന്നതിനായി വനാതിര്‍ത്തികളില്‍ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കാട്ടാന ഇറങ്ങാന്‍ സ്ാധ്യതയുളള കടവുകളില്‍ ആറ് കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ 12 വാച്ചര്‍മാരും പത്ത് സ്റ്റാഫുകളുമടങ്ങുന്ന ഇരുപത്തിരണ്ട്ംഗ സംഘം പ്ട്രോളിങ് മേഖലകളില്‍ നടത്തിവരുന്നുണ്ട്. പകലും ആനയെ നിരീക്ഷിക്കുന്നതിനായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  ആനയെ പിടികൂടിയാല്‍ കൊമ്പനെ പാര്‍പ്പിക്കാന്‍ മുത്തങ്ങയില്‍ കൂട് നിര്‍മ്മിക്കാനുളള നടപടികളും പുരോഗമിക്കുകയാണ്.