.സേവന നിരക്ക് പുതുക്കണമെന്നതടക്കം ആവശ്യങ്ങളുമായി ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രണേഴ്സ് നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അക്ഷയ പ്രോജക്ടിനു മാത്രമായി ഡയറക്ടറെ നിയമിക്കുക, കരാര്‍ വ്യവസ്ഥകള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അവസാനിപ്പിക്കുക, സംരംഭകരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കുക, സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച്. ജില്ലയില്‍നിന്നു 53 പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഫേസ് ഭാരവാഹികള്‍ പറഞ്ഞു.
20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ് അക്ഷയ സെന്ററുകള്‍. പൊതുജനങ്ങള്‍ക്കു നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന അക്ഷയ സംരംഭകരോടുള്ള സര്‍ക്കാര്‍ സമീപനം നിരാശാജനകമാണെന്നു ഫേസ് ജില്ലാ പ്രസിഡന്റ് ജോണ്‍ മാത്യു, സെക്രട്ടറി സോണി ആസാദ്, ട്രഷറര്‍ ഷീജ സുരേഷ്, കെ.യു. അബ്ദുള്‍ നാസര്‍, സ്മിത പ്രിയ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.