വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് ജെസിബി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഉച്ച കഴിഞ്ഞ് 2 മണിയോടെ മീനങ്ങാടി ചെണ്ടക്കുനി കനാല്‍ റോഡിലാണ് ജെസിബി 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. സാരമായി പരിക്കേറ്റ ചെണ്ടക്കുനി സ്വദേശികളായ റോസ്പിന്‍, ദിലീപ് എന്നിവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട ബിജുവിന് നിസാര പരിക്കേറ്റു. വീതി കുറഞ്ഞ കനാല്‍ റോഡില്‍ ടാറിംഗ് പൂര്‍ത്തിയായത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്. റോഡിന്റെ വശങ്ങള്‍ സുരക്ഷിതമാക്കണമെന്നും സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!