കമ്പളക്കാട്:  ഏചോം, കുറുമ്പാലക്കോട്ട, കരടികുഴി ഉന്നതിയിലെ വി. ജ്യോതിഷിനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 31ന് രാത്രിയാണ് കരടികുഴി ഉന്നതിയിലെ കേശവൻ(50) കൊല്ലപ്പെട്ടത്. ജ്യോതിഷിന്റെ അമ്മയുടെ സ്ഥലത്ത് കേശവൻ വീട് വെച്ച വിരോധത്തിലുള്ള അടിപിടിയാണ് മരണത്തിൽ കലാശിച്ചത്. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ്.ഐ റോയ്, ഡ്രൈവർ എസ്.ഐ. റോബർട് ജോൺ, എസ്.സി.പി.ഒ പ്രസാദ് , സിപി.ഒമാരായ ശിഹാബ്, സുനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.