ബത്തേരി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളിൽ വിജയം നേടുക എന്ന ഒരു ലക്ഷ്യം മാത്രമാണ് കോൺഗ്രസിനുള്ളതെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമേ സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡമാകുകയുള്ളൂവെന്നും ആരും സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻബത്തേരിയിൽ ആരംഭിച്ച കെപിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിനാവശ്യമായ പ്രവർത്തനങ്ങളുമായി നേതാക്കൾ മുന്നോട്ട് പോവണം. വരുന്ന നാലുമാസക്കാലം ആർക്കും വിശ്രമമില്ലാത്ത പ്രവർത്തനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും ചേർന്ന് യുഡിഎഫിനെ പരാജയപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.യുഡിഎഫ് വിജയം എൽഡിഎഫ് പ്രതീക്ഷകളെ തകർത്തു.കോൺഗ്രസിന് വിജയസാധ്യത ഇല്ലാത്ത ഇടത്തുപോലും ജനങ്ങൾ വിജയിപ്പിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സിറ്റുകളിൽ വിജയം നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാർത്ഥനിർണയ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി, എംപിമാർ മത്സരിക്കുമോ എന്നുള്ള ചർച്ചകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനുപിന്നിൽ സിപിഎം, ബിജെപിയും ആണെന്നും ഇതു മനസ്സിലാക്കി നേതാക്കൾ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ലോകം പ്രശംസിച്ച ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായി മോദി സർക്കാർ അട്ടിമറിച്ചു എന്നു അദ്ദേഹം ആരോപിച്ചു. ചടങ്ങിൽ കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് അധ്യക്ഷനായി.സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുൻഷി , ഡിസിസി പ്രസിഡണ്ട് അഡ്വ_ റ്റി ജെ ഐസക് തുടങ്ങിയവർ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!