കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഉള്ള മേഖലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. 14 ജില്ലകളിലായി 100 മേഖല സമ്മേളനങ്ങളാണ് വരും ദിവസങ്ങളില്‍ നടക്കുക. മേഖലാ സമ്മേളനങ്ങള്‍ക്ക് ശേഷം ജില്ലാ സമ്മേളനങ്ങളും അതിനുശേഷം തിരൂരില്‍ വച്ച് മാര്‍ച്ച് 28 29 30 തീയതികളില്‍ സംസ്ഥാന സമ്മേളനവും നടക്കും. കൃത്യമായി നടപ്പിലാക്കേണ്ട ഭാവി പ്രവര്‍ത്തനങ്ങളെ പറ്റിയും ഡിജിറ്റല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനും സംഘടനയുടെ കീഴിലുള്ള വിവിധ കമ്പനികള്‍ നടപ്പിലാക്കുന്ന പ്രോജക്ടുകളെ പറ്റിയുമുള്ള കൃത്യമായ ചര്‍ച്ചകള്‍ സമ്മേളനങ്ങളില്‍ നടക്കും.
വയനാട്ടില്‍ മാനന്തവാടി മേഖലാ സമ്മേളനത്തോടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് പതിനഞ്ചാമത് മാനന്തവാടി മേഖലാ സമ്മേളനം നടക്കുന്നത്. സംഘടനാ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജ്‌മോഹന്‍ മാമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം മന്‍സൂര്‍, ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍, ജില്ലാ പ്രസിഡന്റും കമ്പനി എംഡിയുമായി ബിജു ജോസ്, ജില്ലാ ട്രഷറര്‍ അബ്ദുല്ല സി എച്ച്, തുടങ്ങിയവര്‍ സംബന്ധിക്കും. ജനുവരി 14ന്, ബത്തേരി മേഖലാ, ജനുവരി 27ന് വൈത്തിരി മേഖലാ സമ്മേളനവും നടക്കും. ഫെബ്രുവരി 3നാണ് കല്‍പ്പറ്റയില്‍ ജില്ലാ സമ്മേളനം നടക്കുന്നത്
Comments (0)
No comments yet. Be the first to comment!