ബത്തേരി: ബത്തേരി അരിവയല്‍ നമ്പീശന്‍കവലയില്‍ വന്യജീവി ആക്രമണം. കല്ലേകുളങ്ങര ഷൈനിന്റെ വളര്‍ത്തുനായയെ വന്യജീവി കൊന്നുഭക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടുകാര്‍ നായയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൃഷിയിടത്തില്‍ നിന്ന് നായയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വനംവകുപ്പ് സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.