മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍.റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍, ആലക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ എട്ടിനാണ് ഇയാള്‍ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റെയില്‍ എത്തിച്ചു ബലാല്‍സംഘം ചെയ്യുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശം വെക്കല്‍, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ആയുധ നിയമം, സ്ഫോടകവസ്തു നിയമം പ്രകാരമുള്ള കേസുകളിലും കൂടാതെ കര്‍ണാടകയില്‍ സാമ്പത്തിക തട്ടിപ്പ് കേസിലും ഉള്‍പ്പെട്ടയാളാണ്.