മാനന്തവാടി : മദ്യലഹരിയിൽ പണമിടപാടിൽ ഉണ്ടായ വാക്കു തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ സംഭവം. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങ ളിൽ മാരക മുറിവേറ്റ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷംകോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി എസ് ഐ എം.സി പവനനും സംഘവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെൻ്റൽസർവ്വീസുകാരനായരജീഷ് സുഹൃത്തായബിജുവിൻന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ സാബത്തികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ബിജു രജീഷിനെ മാരകമായി വെട ട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവ ശേഷം ബിജുതന്നെയാണ് പോലീസിൽവിവരംഅറിയിച്ചത്.തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്തംവാർന്ന്അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു. മാനന്തവാടി പോലീസ് ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
Comments (0)
No comments yet. Be the first to comment!