കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് ബിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന . ജില്ലാ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ രമേശിന്റെ നേതൃത്വത്തിൽ പി ഒ സി . ഡി സാബു , സി. ഇ.ഒ മാരായ കെ. മിഥുൻ, കെ. സുരേഷ്, എം.ജെ ഷിനോജ്, ടി. പി സന്തോഷ് വനിത സി.ഇ.ഒ മാരായ എം. അനിത,ടി.പി സുദിവ്യ ഭായി എന്നിവരാണ് പരിശോധന നടത്തിയത്.