ഇന്ന് ഈസ്റ്റര്‍.ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടന്നു

0

കുരിശിലെ ജീവത്യാഗത്തിന് ശേഷം, യേശുക്രിസ്തു മുന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ പ്രത്യേക തിരുകര്‍മ്മങ്ങളും ,പ്രാര്‍ത്ഥനകളും നടന്നു.രാത്രി 8 മണിക്ക് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും ,പ്രത്യേക തിരുകര്‍മ്മങ്ങളും നടന്നു .
നീണ്ട 50 ദിവസത്തെ നോമ്പാചരണത്തിന് സമാപനം കുറിച്ച് ക്രൈസ്തവ സമുഹം ഇന്ന് ഈസ്റ്റര്‍ നടവയല്‍ ഹോളിക്രോസ്സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ രാത്രി 8 മണിക്ക് ആരംഭിച്ച ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു ,
വൈദികരും, വിശ്വാസികളും കത്തിച്ച മെഴുകുതിരികളുമേന്തി ദേവാലയത്തെ വലം വെച്ചുപ്രദിക്ഷിണം നടത്തി , ആയിര കണക്കിന് വിശ്വാസികളാണ് ദേവാലയത്തിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തത് . അസിസ്റ്റന്റ് വികാരിമാരായ ഫാ: അനൂപ് കോച്ചേരിയില്‍ , ഫാ. അമല്‍കൊട്ടികപള്ളില്‍ , ഫാ:ജോയി മെത്താനത്ത് , ഫാ:റോജര്‍ ലാസലറ്റ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

.

 

Leave A Reply

Your email address will not be published.

error: Content is protected !!