പൂതാടി:  പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നടവയല്‍ നെയ്ക്കുപ്പ ചങ്ങല മൂല ഉന്നതിയില്‍ സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി. എതിര്‍ത്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദനം.കേണിച്ചിറ പോലീസില്‍ പരാതി നല്കി. കഴിഞ്ഞ രാത്രിയാണ് ഏതാനും ചില ആളുകള്‍ ചേര്‍ന്ന് യുവാക്കളെ മര്‍ദിച്ചത്. രാത്രി വീട്ടിലേക്ക് വരുന്ന വഴി മാസ്‌ക് വെച്ച ആളുകള്‍ ആണ് മര്‍ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.അതേ സമയം ചങ്ങല മൂല ഉന്നതിയില്‍ മദ്യപാനത്തിന് ശേഷം വഴക്കും ബഹളവും പതിവാണന്ന് ഉന്നതിയിലെ വീട്ടമ്മമാര്‍ പറഞ്ഞു .മര്‍ദനത്തില്‍ മനോജ് എന്ന യുവാവിന് കൈക്ക് പരിക്കേറ്റു. വിനോദ്, സുനീഷ്, രജ്ജിത്ത്, അനീഷ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ ഉന്നതിയിലെ യുവാക്കള്‍ പാര്‍ട്ടി പതാക നശിപ്പിച്ച സംഭവത്തിലും , മര്‍ദിച്ചതിലും കേണിച്ചിറ പോലീസില്‍ പരാതി നല്കി.