കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ നടക്കുന്ന മരംമുറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവര്‍ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും, കല്‍പ്പറ്റ ഭാഗത്തു നിന്നും വരുന്നവര്‍ പനമരം നാലാം മൈല്‍ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്. കൂടാതെ വടുവന്‍ചാല്‍ ഭാഗത്തു നിന്നും പോകുന്നവര്‍ നാടുകാണി ചുരം വഴിയും യാത്ര തുടരുവാന്‍ ശ്രദ്ധിക്കുക. പോലീസ് നടപ്പാക്കുന്ന ഈ ഗതാഗത നിയന്ത്രണ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Comments (0)
No comments yet. Be the first to comment!