
സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്നും അതേ നിരക്കിലാണ് വർദ്ധന രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 115 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,185 രൂപ നൽകണം. ഇന്നലെഗ്രാമിന് 11,070 രൂപയായിരുന്നു വില. ഇന്ന് സ്വർണം സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഉയർന്നത് 920 രൂപ. ഇതോടെ സ്വർണ വില 88,000ഉം കടന്ന് 89,000 രൂപ കടന്ന് മുന്നേറുന്നു. ഇത് എക്കാലത്തേയും വമ്പൻ കുതിപ്പിൽ എത്തി. ഇനി സ്വർണം വാങ്ങുന്നത് അത്രയും എളുപ്പമല്ല. ഇന്ന് സ്വർണ വില തൊടാൻ പോലും പറ്റാത്തത്ര ഉയരത്തിലെത്തി. രാജ്യാന്തര വിലയിൽ സ്വർണത്തിൻ്റെ കുതിപ്പ് ക്രമാധീതമായി വർദ്ധിക്കുന്നതിനാൽ കേരളത്തിലും വില കുതിച്ചുയരുന്നു.
Comments (0)
No comments yet. Be the first to comment!