പനമരം:  പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എടവക കാരക്കുനി സ്വദേശി ഇബ്രായികുട്ടി (35) യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളമുണ്ടയിലെ പോലീസ് ഫാമിലി ക്വാര്‍ട്ടേഴ്‌സിനുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഇബ്രായികുട്ടി തനിച്ചായിരുന്നു ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഭാര്യ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വെള്ളമുണ്ട സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ക്വാര്‍ട്ടേഴ്സിലെത്തി നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം വയനാട്  മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി ഡ്രില്‍ ഇന്‍സ്‌പെക്ടറുമാണ്.