കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 6 വര്‍ഷത്തെ തടവും 50000 രൂപ പിഴയും. അഞ്ചുകുന്ന്, വിളമ്പുകണ്ടം കാരമ്മല്‍ ഷമീറി(40)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.
2023 ലെ കേസിലാണ് വിധി വന്നത്. അന്നത്തെ കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ ആയിരുന്ന ബിജു ആന്റണി കേസില്‍ ആദ്യന്വേഷണം പിന്നീട് എസ് എം എസിന് കൈമാറുകയുമായിരുന്നു. അന്നത്തെ എസ് എം എസ് ഡി വൈ എസ് പി ആയിരുന്ന പി.കെ സന്തോഷ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ പി.എസ് ജെയിംസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
Comments (0)
No comments yet. Be the first to comment!