ബത്തേരി: മതിയായ രേഖകളിലില്ലാതെ കൊണ്ടുവന്ന പണവുമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ യുവാവ് പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി പതിനൊന്ന് ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. നൂല്‍പ്പുഴ നായ്ക്കട്ടി ചിത്രാലക്കര സി.കെ. മുനീറില്‍(38) നിന്നാണ് പണം പിടികൂടിയത്.
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയിലാണ് ഇന്ന് രാവിലെ രേഖകളില്ലാതെ വാഹനത്തില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് ഒരുകോടി 11 ലക്ഷത്തി 32, 500 രൂപയാണ് കണ്ടെടുത്തത്. കര്‍ണാടക ഭാഗത്തുനിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറില്‍ പലയിടങ്ങളിലായി സൂക്ഷിച്ച പണം പിടികൂടിയത്. മുനീറിനെയും പിടികൂടിയ പണവും തുടര്‍നടപടികള്‍ക്കായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍മാരായ ഇ.അനൂപ്, വി.രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.വിപിന്‍ കുമാര്‍ എന്നിവരാണ് സംഘമാണ് പിടികൂടിയത്.
Comments (0)
No comments yet. Be the first to comment!