
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 12,170 രൂപ നല്‍കണം.
സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞതോടെ ലക്ഷം തൊടില്ലെന്നായിരുന്നു അനുമാനം. എന്നാല്‍ വീണ്ടും പഴയതുപോലെ ലക്ഷം, ലക്ഷ്യം കണ്ട് കുതിക്കുകയാണ് സ്വര്‍ണവില.
Comments (0)
No comments yet. Be the first to comment!