കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലന്‍സ് നാളെ കൈമാറും. കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലന്‍സ് നല്‍കുന്നത്. സംസ്ഥാനത്ത് കേരള വിഷന്‍ നല്‍കുന്ന മൂന്നാമത്തെ ആംബുലന്‍സ് ആണിത്.
കല്‍പ്പറ്റ എം.എല്‍.എ അഡ്വക്കേറ്റ് ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്ക് കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ആംബുലന്‍സ് കൈമാറും . ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ താക്കോല്‍ ഏറ്റുവാങ്ങും. കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ് ആമുഖ പ്രഭാഷണം നടത്തും.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ,കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ ,വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആന്‍സി മേരി ജേക്കബ്, എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ്, സെക്രട്ടറി കെ. വിജയകൃഷ്ണന്‍ തുടങ്ങിയവരും
കല്‍പ്പറ്റ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സൗമ്യ , ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് വി ഡി ജോസഫ്,
സി. ഒ .എ വയനാട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് പൂക്കയില്‍, ,സെക്രട്ടറി സി എച്ച് അബ്ദുള്ള, വയനാട് വിഷന്‍ എം ഡി ബിജു ജോസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
No comments yet. Be the first to comment!