മാനന്തവാടി ബ്ലോക്ക്തല കേരളോത്സവം നാളെ തുടങ്ങും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം നവംബര്‍ 24 മുതല്‍ 27 വരെ അഞ്ചു പഞ്ചായത്തുകളിലായി സംഘടിപ്പിക്കും.24 ന് രാവിലെ 10 ന് വെള്ളമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരങ്ങ ളോടെ കേരളോത്സവം ആരംഭിക്കും. ആര്‍ച്ചറി മത്സരങ്ങള്‍ തവിഞ്ഞാല്‍ വെണ്‍മണി ഗ്രൗണ്ടില്‍ 1 നും ഷട്ടില്‍ ബാഡ്മിന്റണ്‍ വെള്ളമുണ്ട ഷിഹ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 5 നും നടക്കും. 25 ന് രാവിലെ 9 മണിക്ക് ക്രിക്കറ്റ്, പഞ്ചഗുസ്തി മത്സരങ്ങള്‍ തിരുനെല്ലി, തൃശ്ശിലേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 26 ന് രാവിലെ 9 ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്സ്, വടംവലി മത്സരങ്ങളും, കല്ലോടി ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ 9 ന് വോളിബോള്‍ മത്സരങ്ങളും 2 ന് ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ചെസ്സ് മത്സരങ്ങളും നടക്കും. 27 ന് കാട്ടിക്കുളം തിരുനെല്ലി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കാലത്ത് 9 മുതല്‍ ആര്‍ട്സ് മത്സരങ്ങള്‍ അരങ്ങേറും, രാവിലെ 9 മണിക്ക് തൊണ്ടര്‍നാട് പാലേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ കബഡി മത്സരങ്ങളും സംഘടിപ്പിക്കും. വൈകീട്ട് 5 ന് സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.