28 ദിവസം കാലാവധിയുളള പ്ലാനുകള്‍ അവസാനിപ്പിച്ചു, പുതിയ മാറ്റത്തിനൊരുക്കി രാജ്യത്തെ ടെലികോം കമ്പനികള്‍.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതോടെയാണ് പുതിയ നടപടി.രാജ്യത്ത് റീചാര്‍ജ് പ്ലാനുകളുടെ കാലാവധിയില്‍ മാറ്റങ്ങള്‍ വരുത്തി രാജ്യത്തെ ടെലികോം സേവന ദാതാക്കള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 28 ദിവസത്തേക്കുള്ള പ്ലാനുകളാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് എല്ലാ മാസവും ഒരേ തീയതിയില്‍ തന്നെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതോടെയാണ് പുതിയ നടപടി.നിലവില്‍, ഒരു മാസത്തേക്കുള്ള റീചാര്‍ജ് പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 28 ദിവസമെന്ന തോതില്‍ കണക്കുകൂട്ടുമ്പോള്‍ ഒരു വര്‍ഷം 13 മാസമാണ് ലഭിക്കുന്നത്. ഇതിലൂടെ, ഓരോ വര്‍ഷവും ഒരു മാസത്തെ പണം അധികമായാണ് ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് 30 ദിവസം കാലാവധിയുള്ള പ്ലാനുകള്‍അവതരിപ്പിക്കാനുള്ള ആവശ്യം ശക്തമായത്.