നിറയട്ടെ കബനി; ഒഴുകട്ടെ കബനി പദ്ധതി മീനങ്ങാടിയിലും

0

കയ്യേറ്റത്താലും മണ്ണടിഞ്ഞും സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട പുഴകള്‍ തിരിച്ച് പിടിക്കുന്നതിനും, പ്രളയ സാഹചര്യം ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.നിറയട്ടെ കബനി; ഒഴുകട്ടെ കബനി എന്ന ജില്ലാതല പരിപാടിയുടെ ഭാഗമായാണ് മീനങ്ങാടിയിലും പദ്ധതി നടപ്പിലാവുന്നത്

പുഴയോരങ്ങളില്‍ ഭീതി വിതച്ച് കൊണ്ടാണ് ഓരോ മഴക്കാലവും കടന്ന് പോവുന്നത്. പ്രകൃതിയുടെ നിയമങ്ങളില്‍ കൈകടത്തുമ്പോഴുണ്ടാകുന്ന തിരിച്ചടികള്‍ ഏറെ നഷ്ടങ്ങളാണ് ഓരോ പ്രദേശത്തും നല്‍കുന്നത്. പുഴകള്‍ കയ്യേറിയും പുഴയില്‍ മാലിന്യം നിറഞ്ഞും പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പും, മീനങ്ങാടി ഗ്രാമപഞ്ചായത്തും മീനങ്ങാടിയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ നിര്‍വ്വഹിച്ചു.

ഓരോ പുഴയിലുമുള്ള തുരുത്തുകളും, മണ്ണും നീക്കം ചെയ്ത് പുഴയുടെ പാര്‍ശ്വഭിത്തി കയര്‍ ഭൂവസ്ത്രത്താല്‍ സംരക്ഷിച്ച് സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പന്നിമുണ്ട, പുറക്കാടി, താഴത്തുവയല്‍ ഭാഗങ്ങളിലാണ് പ്രവൃത്തികള്‍ നടത്തുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!