കടുവ ആക്രമണം തുടരുന്നു;ഭീതിയോടെ കുറുക്കന്‍മൂലക്കാര്‍
കടുവ ആക്രമണം കുറുക്കന്‍മൂല പരിസരങ്ങളില്‍ തുടരുന്നു.ഇന്നലെ രാത്രി വരകില്‍ സുരേഷിന്റെ മൂരികിടാവിനെ കടുവ പിടിച്ച് കൊണ്ട് പോയി.രണ്ടാമത്തെ കൂടും സ്ഥാപിച്ച് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് തുടരുകയാണ്.
ഇതിനിടെയാണ് വീണ്ടും കടുവ മൂരികിടാവിനെ പിടികൂടിയത്.പ്രദേശത്തുനിന്നും ഇതുവരെ 12 വളര്‍ത്തുമൃഗങ്ങളാണ് കടുവയ്ക്ക് ഇരയായത്.