അശാസ്ത്രീയമായി നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന് കടകള്‍ അടച്ചിടല്‍ നടപടിക്കെതിരെ പ്രതിഷേധിച്ച കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്കെതിരെ പോലീസ് കൈകൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് വെള്ളമുണ്ടയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രകടനം സംഘടിപ്പിച്ചു.പ്രതിഷേധ പ്രകടനത്തിന്, മുസ്തഫ, ഫൈസല്‍, നൗഫല്‍, ഉസ്മാന്‍, റമീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ടി പി ആര്‍ നിരക്ക് കൂടുതലായതിനാല്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ പൂര്‍ണ്ണമായും അടച്ചിട്ട അവസ്ഥയിലാണ്. ഈ നടപടിയില്‍ വ്യാപാരികളില്‍ കടുത്ത പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.