കോവിഡ് മഹാമാരിക്കതിരെ  ബോധവത്ക്കരണ ചുമര്‍എഴുത്ത് 

0

കേരള കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേപ്പാടി മേഖലയിലെ പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സര്‍ക്കാര്‍ അതോറിറ്റികള്‍, പോലിസ് ,ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ മറ്റ് മേഖലയിലുള്ളവര്‍ എന്നീവര്‍ക്ക് പിന്തുണയുമായി, മേപ്പാടി പിഎച്ച്സിയുടെ ചുറ്റുമതിലില്‍ ചിത്രം വരച്ചും സന്ദേശങ്ങള്‍ എഴുതിയും വ്യത്യസ്ഥമായ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തി.ശെല്‍വന്‍ , ഫസല്‍, ജാഫര്‍, സലീം, ഷനോഷ് എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!