തലപ്പുഴ ഗവ:യു.പി.സ്‌കൂളും സമ്പൂര്‍ണ്ണ ഹൈടെക്ക്

0

സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചതോടെയാണ് തലപ്പുഴ ഗവ:യു .പി .സ്‌കൂളും ഹൈടെക്ക് പദവിയിലേക്ക് ഉയര്‍ന്നത്. സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഹൈടെക്ക് പ്രഖ്യാപനം നടത്തി.

പി.ടി.എ.പ്രസിഡന്റ് പി.വി.സിനു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.ഷബിത, ഹെഡ്മാസ്റ്റര്‍ കെ.ജി.ജോണ്‍സണ്‍, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.ടി.ഗിരീഷ്, മുന്‍ പി.ടി.എ.പ്രസിഡന്റ് സുരേഷ് തലപ്പുഴ, അധ്യാപകരായ റോജസ്മാര്‍ട്ടിന്‍ ,ടി.പി. പൈലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!