മുണ്ടക്കൊല്ലിയില്‍ നിന്ന് മുത്താച്ചിക്കുന്ന് വഴി ചീരാലിലേക്ക് എളുപ്പമത്താവുന്ന റോഡാണ്അ ശാസ്ത്രീയ നിര്‍മ്മാണം മൂലം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം പതിവാകുന്നത് .40 അടിയോളം ഉയരത്തില്‍ ഇരുഭാഗങ്ങളിലുമുള്ള മണ്‍തിട്ട യാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണിയാണ്. നിരവധി വിദ്യാര്‍ത്ഥികളും മുണ്ടക്കൊല്ലയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് ചീരാലിലേക്ക് എത്തുന്നവരും ഈ പാതയാണ് ആശ്രയിക്കുന്നത്. മഴക്കാലം എത്തിയാല്‍ ഇരുവശങ്ങളിലേയും മണ്‍തിട്ട ഇടിയുന്ന സാഹചര്യത്തില്‍ പാര്‍ശ്വഭിത്തികള്‍ കെട്ടി സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത് നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.ഈ പാത സുരക്ഷിതമാക്കാന്‍ അധികൃതര്‍ തയ്യാറാവണം എന്നാണ് ആവശ്യമുയരുന്നത്.