പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈന്‍ ആയി ജൂലൈ 31 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ലഭ്യമാണ്. ഫോണ്‍: 0495 2377786.