ഓട്ടോറിക്ഷാ തൊഴിലാളിയായ കുളത്തൂര്‍ ചുമതയില്‍ അബ്രഹാമിന്റെ പുരയിടത്തിലെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അബ്രഹാമിന്റെ വീടിന്റെ ചുമരുകള്‍ക്ക് വലിയ വിള്ളലുകളും വന്നിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചവരെ ശക്തമായ മഴയായിരുന്നു ഈ മേഖലയില്‍. ഒന്നരയാള്‍ ഉയരത്തില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നതോടെ തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിലാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്രഹാം വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും അപേക്ഷ നല്‍കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.