ദുരന്തബാധിതർക്കുള്ള ധനസഹായം മുടങ്ങിയത് സാമ്പത്തിക വർഷം മാറുന്നതിന്റെ സാങ്കേതിക പ്രശ്നം മാത്രമാണെന്ന് മന്ത്രി കെ രാജൻ. ഉടൻ തന്നെ തുക വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യകൂപ്പണുകൾ നേരത്തെ തയ്യാറായിരുന്നുവെന്നും, വിതരണം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പ് വീടുകളുടെ നിലവാരവും ദുരന്തബാധിതരുടെ പുനരധിവാസവും സർക്കാരിന്റെ ഉറപ്പോടെയാണെന്നും മന്ത്രി ആവർത്തിച്ചു.
Comments (0)
No comments yet. Be the first to comment!