മൂലങ്കാവ് കാപ്പിസ്റ്റോര്‍ മുതല്‍ പൊന്‍കുഴിവരെയുള്ള ദൂരമാണ് ഇരുഭാഗവും മാലിന്യംനിറഞ്ഞിരിക്കുന്നത്. അവധിക്കാലമായതോടെ കൂട്ടമായെത്തുന്ന സഞ്ചാരികള്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ദുരിതമാകുന്നത്. അധികൃതരുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യം.
ദേശീയപാത 766ല്‍ മൂലങ്കാവ് കാപ്പിസ്റ്റോര്‍ മുതല്‍ പൊന്‍കുഴി വരെയുള്ള ദൂരത്തിലാണ് ഇരുഭാഗവും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. ഭക്ഷണാവിശിഷ്ടങ്ങളും മദ്യകുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമടക്കം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. അവധിക്കാലമായതോടെ മാലിന്യം നിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ ദേശീയപാതയോരത്തിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇതിന്റെ അവശിഷ്ടങ്ങള്‍ പാതയോരത്ത് തള്ളുന്നതാണ് മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണം. വനപാതയോരം കൂടിയായതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കഴിക്കാന്‍ കാട്ടുമൃഗങ്ങള്‍ പാതയോരത്തേക്ക് എത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മാലിന്യങ്ങള്‍ വനംവകുപ്പും പഞ്ചായത്തും വിവിധ സന്നദ്ധ സംഘടനകളും പലപ്പോഴും നീക്കം ചെയ്യുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല. അതിനാല്‍ അധികൃതര്‍ കര്‍ശനമായ പരിശോധനകളും നടപടികളും എടുത്താല്‍ മാത്രമേ മാലിന്യനിക്ഷേപത്തില്‍ നിന്ന് പാതയോരങ്ങളെ സംരക്ഷിക്കാനാകൂ.
Comments (0)
No comments yet. Be the first to comment!