സുല്‍ത്താന്‍ബത്തേരി പൂളവയല്‍ ചെക്ക് ഡാമിനോട് ചേര്‍ന്ന കനാലാണ് തകര്‍ന്നത്. ഇതോടെ സമീപത്തെ നെല്‍വയലിലേക്ക് വെള്ളംകുത്തിയൊലിച്ച് കൃഷിയിറക്കിയ നെല്‍വയലടക്കം ഒലിച്ചുപോയി. കര്‍ഷകര്‍ക്ക് ശാപമായി മാറിയ കനാല്‍ പൊളിച്ചുനീക്കണെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം.കഴിഞ്ഞരാത്രിയില്‍ പെയ്ത് ശക്തമായ മഴയിലാണ് പൂളവയല്‍ പാടശേഖരത്തോട് ചേര്‍ന്നുള്ള കനാല്‍ തകര്‍ന്ന് വീണത്. ഇതോടെ സമീപത്തെ കൈതോട് വഴിമറിഒഴുകി. വെള്ളം കുതിച്ചെത്തി മുപ്പത് സെന്റോളം നെല്‍കൃഷിയും ഒപ്പം വയലും ഒലിച്ചുപോയി. പൂളവയല്‍ വട്ടുളി അനന്തന്റെ വയലാണ് കൃഷിയടക്കം ഒലിച്ചുപോയത്. പത്ത് ദിവസം മുമ്പും കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് നെല്‍കൃഷി നശിച്ചിരുന്നു.ഈ സമയം ജില്ലാകലക്ടര്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, മൈനര്‍ ഇറിഗേഷനടക്കം കനാല്‍ പൊളിച്ചുനീക്കണമെന്നാവാശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ കനാലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കാലഹരണപ്പെട്ട കനാല്‍ പൊളിച്ചുനീക്കാന്‍ നടപടികളുണ്ടായില്ല. ഇതിനുപിന്നീലെ കഴിഞ്ഞദിവസവും കനാല്‍ മുക്കാല്‍ഭാഗവും തകര്‍ന്നവീണത്.
Related Posts
മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍
പൊന്‍കുഴിയില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ നിന്നും യുവാവിനെ പിടികൂടിയത്.കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ വീട്ടില്‍ ഹഫ്സല്‍ എ.കെ(30)യാണ് പിടിയിലായത്.ഇയാളില്‍ നിന്ന് മാരക രാസ…
സംസ്ഥാന കായകല്‍പ്പ് പുരസ്ക്കാരം; ബത്തേരി താലൂക്ക് ആശുപത്രിക്കും മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനും അംഗീകാരം
2024-25 വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രി തലത്തില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സുല്‍ത്താന്‍ ബത്തേരി രണ്ടാം…
വയനാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇന്ന് (22-07-2025) കേരളത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ്…