അധ്യാപക നിയമനം
മീനങ്ങാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ്, ജോഗ്രഫി വിഷയങ്ങളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ എട്ടിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍- 04936 298150
അധ്യാപക നിയമനം
ജി.വി.എച്ച്.എസ്.എസ് വാകേരിയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് ജൂണ്‍ എട്ടിന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഫോണ്‍- 9847108601, 04936 229296
പ്രോല്‍സാഹന ധനസഹായം
മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2025-26 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോല്‍സാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നാല് സി ഗ്രേഡോ അതിന് മുകളിലോ, പ്ലസ് ടു പരീക്ഷയില്‍ രണ്ട് സി ഗ്രേഡോ അതിന് മുകളിലോ ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ് ഉളളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകള്‍ ജൂണ്‍ 30നകം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. മറ്റ് ജില്ലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതാത് ജില്ലകളിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍-04935 240210 ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മാനന്തവാടി, 9496070376 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മാനന്തവാടി, 9496070377 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തവിഞ്ഞാല്‍, 9496070378 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കാട്ടിക്കുളം, 9496070379 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കുഞ്ഞോം, 9496070375 ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം.
സൗജന്യ പി.എസ്.സി പരിശീലനം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. ആറ് മാസത്തേക്കാണ് പരിശീലനം. ജൂലൈ ഒന്നിന് പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. എസ്.എസ്.എല്‍.സിയാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. 18 വയസ് തികഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍, ജൈന്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒബിസി, എസ് സി, എസ് ടി എന്നിവരെയും പരിഗണിക്കും . അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ, ബിപിഎല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കല്‍പറ്റ എന്ന വിലാസത്തിലോ നേരിട്ടോ നല്‍കണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 24 ന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം.ഫോണ്‍- 04936 202228
ശുദ്ധജലവിതരണം മുടങ്ങും
പുല്‍പള്ളി - മുള്ളന്‍കൊല്ലി സംയോജിത ശുദ്ധജല വിതരണ പദ്ധതിയുടെ 80-കവല - മൂന്നുപാലം റോഡിന്റെ അഭിവൃദ്ധി പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിലവില്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജൂണ്‍ നാല് മുതല്‍ ആറ് വരെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പഞ്ഞിമുക്ക്, ചേട്ടന്‍ കവല, മരക്കടവ് പള്ളി , ഭൂതാനംകുന്ന്, ചാത്തന്‍കോട്ട്മല, പാതിരി, കുടിയാന്‍മല,പട്ടാണികൂപ്പ് പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം പൂര്‍ണ്ണമായും മുടങ്ങും.
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ പി യിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെയും സഞ്ചരിക്കുന്ന ആതുരാലയത്തിലേക്ക് ഫാര്‍മസിസ്റ്റിനെയും നിയമിക്കുന്നു. എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ഡോക്ടര്‍ യോഗ്യത. ബി.ഫാം/ഡി ഫാം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ഫാര്‍മസിസ്റ്റ് യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി ജൂണ്‍ എട്ടിന് രാവിലെ 10.30ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935221189
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ നാലാം മൈല്‍, ചൊവ്വ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും പുലിക്കാട് - കുന്നുമ്മലങ്ങാടി റോഡ് ഭാഗത്തും ജൂണ്‍ നാലിന് രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
Comments (0)
No comments yet. Be the first to comment!