നീലഗിരി ബിദർക്കാട് കൈവട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൈവട്ട സ്വദേശി സുകുമാരൻ (50) മരണപ്പെട്ടു. ഇന്ന് രാവിലെ ആറുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഈ മാസം രണ്ടാം തീയതി രാവിലെയായിരുന്നു സുകുമാരന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.