വൈത്തിരി: വൈത്തിരിയില്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരനായ മലപ്പുറം ചെലേമ്പ്ര സ്വദേശി വി. നവീനാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നവീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.