പേരിയ ചുരം വഴിയുള്ള ഗതാഗതം ഇന്ന് മുതല്‍ പുനഃസ്ഥാപിക്കും

0

ശക്തമായ മഴപെയ്ത് ഉരുള്‍പൊട്ടി റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചിരുന്ന പേരിയ ചുരം വഴിയുള്ള ഗതാഗതം ഇന്ന് (ആഗസ്റ്റ് 17) മുതല്‍ പുനഃസ്ഥാപിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് അറിയിച്ചു. റോഡ് തകര്‍ന്നതിനാല്‍ പേര്യ – നെടുംപൊയില്‍ റോഡ് വഴിയുള്ള ഗതാഗതം 04.08.2022 മുതല്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മേല്‍ റോഡ് പുതുക്കി പണിതതിനാലാണ് ഇന്ന് മുതല്‍ പേര്യ- നെടുംപൊയില്‍ ചുരം ഗതാഗത യോഗ്യമാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!