നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപച്ചതോടെ സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പൊലിസും ഇലക്ഷന്‍ സെപ്ഷ്യല്‍സ്‌ക്വാഡും. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ ചരക്കുവാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ്  കടത്തിവിടുന്നത്. വോട്ടര്‍മാരെ സ്വാധീനക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വരവ് തടയുകയെന്നലക്ഷ്യത്തോടെയാണ് പരിശോധന.

മുത്തങ്ങ തകരപ്പാടി പൊലിസ് ചെക്ക് പോസ്റ്റിന് സമീപമാണ് പരിശോധനകള്‍ നടക്കുന്നത്. പൊലിസിനൊപ്പം ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച സ്പെഷ്യല്‍ സ്‌ക്വാഡുമാണ് പരിശോധനകള്‍ നടത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്ക് -യാത്രാവാഹനങ്ങളടക്കം കര്‍ശന പരിശോധനയക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പണം, ലഹരി വസ്തുക്കള്‍ മുതലായവ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടോ എന്നതാണ് പരിശോധനകൊണ്ട് ലക്ഷ്യംവെക്കുന്നത്. മൂന്ന് പേര്‍ വീതമടങ്ങുന്ന രണ്ട് സ്‌ക്വഡുകളാണ് പരിശോധനക്കുള്ളത്. ഇതൊടൊപ്പം പൊലിസിന്റെയും പരിശോധനയും അതിര്‍ത്തിയില്‍ നടക്കുന്നുണ്ട്. വോട്ടെടുപ്പ് തീയ്യതിവരെ പരിശോധനകള്‍ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.