‘പരീക്ഷയെ എങ്ങനെ നേരിടാം ‘ മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു

0

ഏച്ചോം സര്‍വ്വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ‘പരീക്ഷയെ എങ്ങനെ നേരിടാം ‘ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് പശ്ചാതലത്തില്‍ കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക ,നിര്‍ഭയമായി പരീക്ഷ എഴുതുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം.പ്രധാനാധ്യാപിക സിസ്റ്റര്‍ ജെസി പോള്‍ ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി നടന്ന ക്ലാസിന് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും , പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പളായി റിട്ടയര്‍ ചെയ്ത പോള്‍ ജോസഫ് , പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ സജിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി .സ്റ്റാഫ് സെക്രട്ടറി രാജീവ് ജോസഫ് സ്വാഗതവും വിന്‍സെന്റ് എം.ഡി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!